വിതുര -ബോണക്കാട് റോഡിൽ വീണ്ടും കാട്ടാന, കാട്ടുപോത്ത് കൂട്ടം

ELEPHANT

വിതുര -ബോണക്കാട് റോഡിൽ കാട്ടാന കൂട്ടവും കാട്ടുപോത്ത് കൂട്ടവും ഇറങ്ങി.രണ്ട് ദിവസമായി കാട്ടുപോത്ത്- കാട്ടാന കൂട്ടം ഇവിടെ ഇറങ്ങുന്നത് പതിവാണ്.

ഇന്ന് രാവിലെയാണ് കുട്ടികൾക്ക് ഒപ്പം നാലോളം കാട്ടാന ബോണക്കാട് ചെക്ക്പോസ്റ്റിന് മുകളിലത്തെ വളവിൽ റോഡിലൂടെ പോകുന്നത് വഴിയാത്രക്കാർ കാണുന്നത്.

ALSO READ; ഇപി ജയരാജന്റെ ആത്മകഥാ വിവാദം; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി

ഇന്നലെ വൈകിട്ട് സമാന രീതിയിൽ കാട്ടുപോത്തിൻ്റെ കൂട്ടം റോഡിൽ നിൽക്കുന്നതും ചിലർ കണ്ടിരിന്നു. ഇപ്പോൾ മലയോര മേഖലയിൽ ചെറിയ ചെറിയ തോതിൽ മഴ പെയ്യുന്നതുകൊണ്ടാണ് കാട്ടാന ജനവാസ മേഖവകളിലേക്കടക്കം ഇറങ്ങുന്നതെന്നാണ് നിഗമനം.ഈ ഭാഗത്ത് കാട്ടുപോത്തും കാട്ടാനയും എത്തുന്നത് സ്ഥിരമാണെന്നാണ് പ്രദേശവാസികൾ അടക്കം പറയുന്നത്.

ENGLISH NEWS SUMMARY: A herd of wild buffalo and elephant have landed on the Vitura-Bonakkad road. For the past two days, the herd of wild buffaloes and wild buffaloes have been coming down here regularly.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News