ആദ്യം വിരണ്ടോടി, പിന്നീട് പരാക്രമം, അവസാനം മയങ്ങി വീണ് തിരുവനന്തപുരത്ത് ഇറങ്ങിയ കാട്ടുപോത്ത്

തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. വെടികൊണ്ട് വിരണ്ടോടിയ കാട്ടുപോത്ത് മയങ്ങി വീണു. ഒരാഴ്ചയായി മംഗലപുരം മേഖലയിലുണ്ടായ പോത്തിനെയാണ് മയക്കു വെടിവെച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അലഞ്ഞുതിരിയുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്.

ALSO READ: സ്വർണനാണയത്തിൽ ഷാരൂഖ് ഖാൻ; നടന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം

കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും. ഉൾവനത്തിൽ തുറന്നു വിടാനാണ് ആലോചന. അന്തിമ തീരുമാനമായിട്ടില്ല. പാലോട്, കുളത്തുപ്പുഴ, അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ ആണ് കാട്ടുപോത്തിനെ സ്ഥലത്ത് നിന്ന് മാറ്റുന്നത്. കോട്ടൂർ ആന സങ്കേതത്തിലെയും പെരിയാർ വന്യജീവി സങ്കേതത്തിലെയും ഡോക്ടർമാർ സ്ഥലത്തുണ്ട്.

ALSO READ: ശക്തമായ അടിയൊഴുക്ക്: നിലവില്‍ പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ദൗത്യ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News