വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; ആനകളെ വനത്തിലേക്ക് തുരത്തി വനം വകുപ്പ്

വയനാട്‌ പനമരം പരിയാരത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക്‌ തുരത്തി. രണ്ട് കൊമ്പന്‍മാരെ നീര്‍വാരം പാലത്തിന് സമീപത്ത് കൂടി അമ്മാനി വനത്തിലേക്ക് കയറ്റി. വനം വകുപ്പ്‌ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ്‌ ആനകളെ തുരത്തിയത്‌. ഒരു പിടിയാനയെയും കുട്ടിയാനയും കൂടി ജനവാസമേഖലയിലുണ്ട്‌. കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത്‌ ആനകളുടെ സാന്നിദ്ധ്യമുണ്ട്‌. ജനങ്ങൾ ജാഗ്രത പുലർത്താൻ വനം വകുപ്പ്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Also Read; ‘പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിൽ’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News