തൃശൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന; വ്യാപക കൃഷി നാശം

Wild Elephant Attack

തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആന ഇറങ്ങിയത്. ആന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയോടെയാണ് ആന ജനവാസമേഖലയിലേക്ക് ഇറങ്ങിയത്.

ഇന്ദിരാജി നഗറിലെയും, വളവ് പുത്തൻ പീടികയിൽ സുലൈമാന്റെ വീട്ടുവളപ്പിലെയും വാഴകളും തെങ്ങുകളും ആന കുത്തിമറിച്ചിട്ടു. രാവിലെ ആറു മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ജനവാസ മേഖലയിലെ കാട്ടാന ശല്യം ഒഴിവാക്കാൻ അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also read:ദുരന്തത്തിൽ നിന്ന് റിട്ടേൺ ട്രിപ്പ്‌ ; ഇല്ലാതായ നാട്ടിൽ നിന്ന് കൽപ്പറ്റ മുണ്ടക്കൈ ബസ്‌ മടങ്ങി

മുമ്പും ഈ പ്രദേശത്ത് കാട്ടാനയുടെ അതിക്രമം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതോടെ കർഷകരും പ്രദേശവാസികളും ആശങ്കയിലാണ്.

Kerala News, Wild Elephant, Thrissur News, Athirappilly, Mulloorkkara

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News