വിതുര – പേപ്പാറ റോഡില്‍ കാട്ടാനക്കൂട്ടം; നിരീക്ഷിച്ച് വനം വകുപ്പ്

വിതുര – പേപ്പാറ റോഡില്‍ അഞ്ചുമരുതും മൂട് ഭാഗത്ത് സ്ഥിരമായി അമ്മ ആനയും കുട്ടിയാനയും. കഴിഞ്ഞദിവസം ഉച്ചയോടെ പേപ്പാറ പോകുന്ന റോഡ് സൈഡില്‍ നിന്ന ഇരുവരെയും വനം വകുപ്പ് വാച്ചര്‍മാര്‍ ചെറിയ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് കയറ്റി. കുറച്ച് ദിവസങ്ങളായി ഇവിടെ കാട്ടാന ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

മഴ പെയ്തതോടെയാണ് കാട്ടാന റോഡുകളില്‍ നില്‍ക്കുന്നത്. രാത്രികാലങ്ങളിലാണ് ഇവ ഇറങ്ങുന്നത്.
റോഡിന്റെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്കുള്ള ഇവരുടെ യാത്ര ഗതാഗതം തടസപ്പെടാന്‍ കാരണമാകുന്നുണ്ട്.

ALSO READ: ‘സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വമുണ്ട്’: ലീഗ് നേതാക്കള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ്

ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ല. വനം വകുപ്പും ഈ മേഖല ശ്രദ്ധിക്കുന്നുണ്ട്. വനപ്രദേശമാമാണ് അഞ്ചുമരുതും മൂട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News