അതിരപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനിൽ കാട്ടാന

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഒറ്റയാൻ എത്തി. ഏഴാറ്റുമുഖം ഗണപതിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പൊലീസുകാർ തുരത്തി. ഇന്ന് രാവിലെ 7.30നാണ് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഏഴാറ്റുമുഖം ഗണപതിയെത്തിയത്.

Also read: എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്

അതേസമയം, തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് വനമുക്ക് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.

Also read: ‘എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ഞാന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകും’: മന്ത്രി എ കെ ശശീന്ദ്രന്‍

കടുവാപ്പേടി ഉള്ളതിനാൽ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ട്രഞ്ച് സ്ഥാപിച്ച് ആന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News