ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പത്താം ബ്ലോക്കിൽ താമസക്കാരനായ രഘു(43) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവ് രഘുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഘുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർച്ചയായ കാട്ടാന ആക്രമണത്തിനെതിരെ നടപടിയില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറളം മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാണ്. ഒരു വർഷത്തിനിടെ മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാൽപ്പതോളം ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News