വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം; ഒരാള്‍ മരിച്ചു

വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47)യാണ് കൊല്ലപ്പെട്ടത്. കാട്ടാന വീട്ടിനുള്ളിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്നാണ് അജി ആക്രമിക്കപ്പെട്ടത്.

ALSO READ:ആര്‍എസ്എസ് നേതാവ് കെ സി കണ്ണന്‍ പ്രതിയായ കോടികളുടെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജ്ജിതം

കര്‍ണാടകയുടെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിത്. പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആശുപത്രിയില്‍ പ്രതിഷേധം തുടരുകയാണ്.

ALSO READ:പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; രാമക്ഷേത്ര നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും ചര്‍ച്ച ചെയ്യും

റേഡിയോ കോളര്‍ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാല്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News