അതിരപ്പിള്ളിയില്‍ അംഗന്‍വാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന

തൃശൂര്‍ അതിരപ്പിള്ളിയില്‍ അംഗന്‍വാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന. സംഭവത്തില്‍ അംഗനവാടിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം.

അംഗനവാടിയുടെ പ്രവര്‍ത്തി സമയം അല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. കാലടി പ്ലാന്റേഷന്‍ മേഖലയിലെ എണ്ണപ്പന തോട്ടത്തിനകത്തുള്ള അംഗന്‍വാടിയുടെ മുകളിലേക്കാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന എണ്ണപ്പന മറിച്ചിട്ടത്.

ALSO READ:നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

അംഗനവാടിയുടെ പരിസരത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

News Summary- In Athirappilli, Thrissur, Wild Elephant attacks continues. An oil palm tree was destroyed by a wild Elephant this morning. The roof of the Anganwadi collapsed after an oil palm tree fell

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News