മലക്കപ്പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം

malakkappara-wild-elephant-attack

മലക്കപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായി. ഷോളയാര്‍ തോട്ടപ്പുരയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആക്രമണം.

Read Also: വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേര്‍ക്ക് പരുക്ക്

മലക്കപ്പാറയില്‍ നിന്ന് അതിരപ്പള്ളിയിലേക്ക് വരികയായിരുന്നു കുടുംബത്തെയാണ് ഒറ്റയാന്‍ ആക്രമിച്ചത്. കാറിന്റെ മുന്‍ഭാഗം ആന കൊമ്പുകൊണ്ട് തകര്‍ത്തു. വീഡിയോ കാണാം:

Read Also: ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണ; കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം

അതിനിടെ, കോതമംഗലം മാമലക്കണ്ടത്ത് ഒക്ടോബറിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായിരുന്നു. വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. കാടിറങ്ങിയ കാട്ടാന കൂട്ടം മാമാമലക്കണ്ടം ഭാഗത്ത് എത്തുകയായിരുന്നു.

മാവും ചുവടിലെ വീടിന്റെ ജനാലകള്‍, വാതിലുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ ആന നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന മെഷീന്‍ പുരയും കാട്ടാന നശിപ്പിച്ചു. ഡെന്നീസ് എന്ന വ്യക്തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News