കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം 7 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ അർധ രാത്രിയോടെ പോസ്റ്റ്മോർട്ടം  പൂർത്തിയായി. കുറുവ ദ്വീപ് പാക്കം സ്വദേശി കൊല്ലപ്പെട്ട പോൾ. കുറുവ ദ്വീപിലെ വാച്ചറായിരുന്നു ഇദ്ദേഹം.

ALSO READ: ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ വഞ്ചിച്ചെന്ന കേസ്; ഡൊണാൾഡ് ട്രംപിന് തിരിച്ചടി

ഇന്നലെ രാവിലെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടാകുന്നത്. പിന്നീട് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാക്കം മേഖലയില്‍ നിന്ന് കുറുവ ദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.

ALSO READ: ‘സര്‍ഫ്’ പരസ്യത്തിലെ ലളിതാജി അന്തരിച്ചു

അതേസമയം കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫ്- യു ഡി എഫ് ഹര്‍ത്താൽ വയനാട് ജില്ലയില്‍ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News