ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ കൈമാറി. മന്ത്രിമാരായ പി രാജീവ് റോഷി അഗസ്റ്റ്യന്‍ എന്നിവര്‍ ആശുപത്രിയിലെത്തിയാണ് ധനസഹായം കൈമാറിയത്. കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ദിര രാമകൃഷ്ണന്‍ കോതമംഗലം താലൂക്ക് ആശുപത്രിലേയ്ക്കുള്ള വഴിമധ്യേയാണ് മരിച്ചത്. . സ്വന്തം കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തുന്നതിനിടയാണ് സമീപത്തുണ്ടായിരുന്ന ഒറ്റയാന്‍ ഇന്ദിരയെ ആക്രമിച്ചത്.65 വയസ്സില്‍ അധികം പ്രായമുള്ളതിനാല്‍ ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
ALSO READ: സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
ആന തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടതിനുശേഷം ശരീരത്തില്‍ ചവിട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു. രണ്ടുമാസത്തിനുള്ളില്‍ അഞ്ചാമത്തെ വ്യക്തിയാണ് കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ കൊല്ലപ്പെടുന്നത്. എറണാകുളത്തുനിന്ന് പെരിയാര്‍ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. ഇതിനിടെ കാട്ടാന നേര്യമംഗലത്തേക്ക് കടന്നു.
ALSO READ: പരീക്ഷകള്‍ തടസപ്പെടുത്താന്‍ നീക്കവുമായി കെ എസ് യു
പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിനിടെ സംഭവത്തില്‍ അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപെടുത്തുവാനും മുഖ്യ വനം മേധാവിക്ക് വനം മന്ത്രി നിര്‍ദേശം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here