അകമലയിൽ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷി നാശം

ELEPHANT

അകല ചക്യാർകുന്ന് മേഖലയിലാണ് ഇന്ന് പുലർച്ചെ കാട്ടാനകൾ ഏറെ നാശം വിതച്ചു. കബി വേലി തകർത്ത് എറിഞ്ഞിക്കളത്തിൽ ജയേഷിൻ്റെ പുരയിട ത്തിലെത്തിയ കാട്ടാന തെങ്ങും, കവുങ്ങിൻ തൈകളും വാഴകളും നെൽപ്പാടത്തെ നെൽച്ചെടികളും വ്യാപകമായി നശിപ്പിച്ചു.

Also read: ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി; ഒരു മരണം

ഒന്നര മാസങ്ങൾക്ക് മുൻപ് ഇതേ മേഖലയിലെ പൂക്കുന്നത്ത് ബാബുവിന് നേരെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതിപരത്തി. അടിക്കടി കാട്ടാനകളിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും, കാർഷിക വിളകൾ നശിപ്പിക്കുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വെര്യ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.

Also read: അയ്യോ ചെയ്യല്ലേ… എന്ന് അനില, ഇല്ല, നിനക്കിനി മാപ്പില്ലെന്ന് പത്മരാജന്‍; ഉടന്‍ കാറിലേക്ക് പെട്രോള്‍ വീണു, ആളിപ്പടര്‍ന്ന് തീ; കൊല്ലത്തെ ദാരുണ കൊലപാതകം

സർക്കാർ പ്രഖ്യാപിച്ചു സൗര തൂക്കുവേലി അടിയന്തിരമായി സ്ഥാപിച്ചില്ലെങ്കിൽ പ്രദേശത്ത് വലിയ ദുരന്തങ്ങളുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ജയേഷിൻ്റെ പുരയിട ത്തിലെത്തിൽ ഇന്ന് പുലർച്ചെ 2.30 ന് എത്തിയ കാട്ടാനയുടെ ദൃശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News