ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ചെറുപുഴ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുളിങ്ങോം വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് മരിച്ചത്. രാജഗിരിയിലെ തച്ചിലേടത്ത് ഡാർവിന്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഡാർവിൻ പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചു.

പിന്നീട് നോക്കുമ്പോഴാണ് പരുക്കേറ്റു കിടക്കുന്ന എബിനെ കണ്ടത്. ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടാനയുടെ ആക്രമണം പതിവാണെന്നും കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. കർണാടക വനത്തിൽ നിന്നുമാണ് ആന ജനവാസ മേഖലയിൽ എത്തിയത്. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് എബിൻ. മുൻപും കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്ത് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News