കര്‍ണാടകയില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തി; 72കാരന് ദാരുണാന്ത്യം

ചിക്കമംഗളുരുവില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തിയ മലയാളിയായ 72കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്നു രാവിലെ പതിനൊന്ന് മണിയോട് കൂടിയായിരുന്നു സംഭവം. കാലടി സ്വദേശി കാട്ടുകുടി ഏലിയാസാണ് മരിച്ചത്. അങ്കമാലി കാലടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് അദ്ദേഹം. ചിക്കമംഗളുരു ജില്ലയിലെ മടവൂരിലെ എന്‍ആര്‍ താലൂക്കിലാണ് സംഭവം.

ALSO READ: രാജ്യസഭ അധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി; കാരണമിതാണ്!

കാട്ടാന ചവിട്ടികൊന്നുവെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. കാട്ടാന പിറകില്‍ നിന്നാക്രമിച്ചപ്പോള്‍ തലയ്‌ക്കേറ്റ ഗുരുത പരിക്കാണ് മരണകാരണമെന്ന് മറ്റ് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ALSO READ: അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശം; പാര്‍ലമെന്റ് വളപ്പില്‍ ഏറ്റുമുട്ടി എംപിമാര്‍

മകനൊപ്പം മേയാന്‍ വിട്ട എരുമയെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം. കാട്ടാനയെ കണ്ടതോടെ ഇദ്ദേഹത്തിന്റെ മകന്‍ ഒരു മരത്തില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ ഏലിയാസിന് ആനയുടെ മുന്നില്‍ നിന്നും രക്ഷപെടാനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ ആനയുടെ ആക്രമണത്തില്‍ ഉണ്ടായ രണ്ടാമത്തെ മരണമാണിത്. എന്‍ആര്‍ പുര താലൂക്കിലെ സീത്തുര്‍ നിവാസിയായ ഉമേഷാണ് ആദ്യം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News