ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം, വീടിൻ്റെ കതക് തകർത്തു

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിൻ്റെ കതകും ഷെഡും കാട്ടാന തകർത്തു.

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബപ്പയ്യനെ ആന ചവിട്ടി കൊലപ്പെടുത്തിയെന്ന് മനസിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News