ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം, ജീപ്പ് തകർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പെരിയ കനാൽ എസ്റ്റേറ്റിൽ ജീപ്പ് തകർത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അരിക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആർക്കും പരുക്കില്ല. അതേസമയം, അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് പിന്നേക്കില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഹൈക്കോടതി അരിക്കൊമ്പൻ വിഷയത്തിലുള്ള ഹർജി പരിഗണിക്കുന്ന 29-ന് മോക് ഡ്രിൽ നടത്തും.

വിധി അനുകൂലമായാൽ 30-ന് തന്നെ ദൗത്യം ആരംഭിക്കും. വീടുകൾക്കും റേഷൻ കടകൾക്കും നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതിന്റെ  പശ്ചാത്തലത്തിലായിരുന്നു അരിക്കൊമ്പനെ മയക്കു വെടിവെക്കണം എന്ന ആവശ്യം ഉയർന്നത്. വനം വകുപ്പ് വാച്ചറായിരുന്ന ശക്തിവേലിനെ അരിക്കൊമ്പൻ ചവിട്ടിക്കൊന്നതും നാട്ടുകാരെ ആശങ്കയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News