വീണ്ടും കാട്ടാന ആക്രമണം; ഇടുക്കി ചിന്നക്കനാലില്‍ വീട് തകര്‍ത്തു

ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്. ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തത് എന്ന് ആദിവാസികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ALSO READ: ‘ഇവിടെ നിന്‍ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു’; ഇന്ന് കാള്‍ മാര്‍ക്‌സിന്റെ 140-ാം ചരമവാര്‍ഷികം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News