ഇടുക്കി മുന്നാർ ചെണ്ടുവരെ എസ്റ്റേറ്റിൽ നിന്നും പിൻവാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ

ഇടുക്കിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ശല്യം. ഇടുക്കി മുന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിലാണ് പടയപ്പ എന്ന കാട്ടുകൊമ്പൻ ഇറങ്ങിയത്. രാത്രിയോടെ മേഖലയിൽ വീണ്ടും ഇറങ്ങിയ പടയപ്പ തൊഴിലാളികളുടെ കൃഷിചെയ്ത് വന്നിരുന്ന ക്യാബേജ് വാഴ കൃഷിയും വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസവും ചെണ്ടുവരൈ എസ്റ്റേറ്റിലെ കൃഷി കാട്ടാന നശിപ്പിച്ചിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും പടയപ്പ കേടുപാടുകള്‍ വരുത്തിയിരുന്നു.

Also Read; താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വേട്ട

ഒരു ഇടവേളയ്ക്കുശേഷം തുടർച്ചയായി കാട്ടാന പടയപ്പ വാർത്തകളിൽ നിറയുകയാണ്. മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിലാണ് ഇത്തവണ കാട്ടാനയുടെ ഉപദ്രവം. ലോവർ ഡിവിഷനിൽ സ്ഥിതിചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രത്തിനുസമീപമെത്തിയ പടയപ്പ അവിടെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ക്യാരറ്റ് വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടു. തുടർന്ന് കൃഷിയിടത്തിൽ പ്രവേശിച്ച് ക്യാരറ്റ്, ബീൻസ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവന്നത്. എന്നാൽ, സമീപ നാളുകമായി ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിലെ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ ആന തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് സൈലൻറ് വാലി എസ്റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകടയും തകർത്തിരുന്നു.

Also Read; പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration