ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണ; കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം

wild elephant

കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. വീട്ടില്‍ ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസമാണ് കാടിറങ്ങിയ കാട്ടാന കൂട്ടം മാമാമലക്കണ്ടം ഭാഗത്ത് എത്തിയത്.

Also Read; ‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ

മാവും ചുവടിലെ വീടിന്റെ ജനാലകള്‍ വാതിലുകള്‍ വീട്ടുപകരണങ്ങള്‍ എന്നിവ ആനയെത്തി നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന മെഷീൻ പുരയും കാട്ടാന നശിപ്പിച്ചു. ഡെന്നീസ് എന്ന വ്യക്തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്.ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി.

Also Read; ഗ്യാപ്പെടുത്ത് തിരികെ വന്നയാളാണ് ഫഹദ്, തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചത് താരത്തിൽ: കുഞ്ചാക്കോ ബോബൻ

തെങ്ങ്, കമുക് ഉൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടമെത്തുന്നത്. ഇതോടെ ഭീതിയിൽ ആയിരിക്കുകയാണ് പ്രദേശവാസികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News