തൃശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടിച്ചിൽ കോളനിയിലെ ശിവൻ അയ്യാവ്‌ (50) നെയാണ് കാട്ടാന ആക്രമിച്ചത്.

വീടിനു സമീപം നിൽക്കുമ്പോഴാണ് ശിവനെ കാട്ടാന ആക്രമിച്ചത്. രാവിലെ ആറുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ ശിവന് ​ഗുരുതരമായി പരുക്കേറ്റു. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ഒരാൾ മരണപ്പെട്ടിരുന്നു. കേരള തമിഴ്നാട് അതിർത്തി നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരൻ (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെ കോളനിക്ക് സമീപത്ത് വെച്ചായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്.ആക്രമണത്തിൽ ഭാസ്ക്കരന്‍റെ കൈക്കും കാലിനും സാരമായ പരുക്കേറ്റിരുന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News