കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

kothamangalam-accident-death

കോതമംഗലം നീണ്ടപാറയില്‍ കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കോതമംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ആന്‍ മേരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം; എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് മരിച്ച ആന്‍ മേരി. വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ഇരുവരെയും ഉടന്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Read Also: കല്ലടിക്കോട് അപകടം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

പരുക്കേറ്റ അടിവാട് സ്വദേശി അല്‍ത്താഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്‍ മേരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

News Summary: A girl died after her bike lost control and overturned after a wild elephant uprooted a palm tree onto the road in Neendapara, Kothamangalam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News