കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. ഇന്നലെ രാവിലെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടാകുന്നത്. പിന്നീട് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാക്കം മേഖലയില്‍ നിന്ന് കുറുവ ദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. അതേസമയം പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വനംവകുപ്പ് മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലയെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫ്- യു ഡി എഫ് ഹര്‍ത്താൽ വയനാട് ജില്ലയില്‍ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ALSO READ: തെരുവുനായയുടെ ആക്രമണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here