കാട്ടാന ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് പീരുമേട് പ്ലാക്കത്തടം മേഖലയിലെ ആദിവാസി കുടുംബങ്ങൾ. കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടാനകൂട്ടം ജനങ്ങളുടെ ജീവനും ഭീഷണിയായി മാറുകയാണ്.
Also Read; ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുഴയിലേക്ക് വീണു
പീരുമേട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയാണ് പ്ലാക്കത്തടം, 90-ഓളം കുടുബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. വനത്താൽ ചുറ്റപ്പെട്ട മേഖലയായ ഇവിടെ കാട്ടാന ശല്യമാണ് ഇവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുൻപ് ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഇവ കൂട്ടങ്ങളായി പകലും രാത്രിയിലും വീടുകൾക്ക് സമീപവും കൃഷിയിടങ്ങളിലും എത്തുകയാണ്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ വ്യാപക നാശമാണ് കാട്ടാനകൾ വരുത്തിയത്.
Also Read; പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി
കൃഷിയാണ് പ്ലാക്കത്തടം നിവാസികളുടെ ആകെയുള്ള ഉപജീവനമാർഗ്ഗം. പ്രതീക്ഷയോടെ വിളവിറക്കുന്ന ഇവ കാട്ടാനകൾ എത്തി നിശേഷം നശിപ്പിക്കുകയാണ്. കമുക്, തെങ്ങ്, കുരുമുളക് ചെടികൾ, ഏലം ഉൾപ്പെടെ നിരവധി കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. കൃഷി മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. രാത്രി ആയാൽ പുറത്തിറങ്ങാൻ തന്നെ പേടിയാണ് ഇവിടുത്തുകാർക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here