തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിക്ക് തുമ്പിക്കൈ കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. കാലിനും പുറത്തും പരിക്കേറ്റ ഭാസ്കരൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാവിലെ ഹാരിസൺ കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റിലായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഭാസ്കരൻ എന്ന 64 കാരനാണ് പരിക്കേറ്റത്.

Also Read: ഞാൻ ടൈൽസ് ഇട്ട അതേ ഹോട്ടലിൽ ഏഴു വർഷങ്ങൾക്ക് ശേഷം അതിഥിയായി ഞാൻ എത്തി, നമ്മൾ തന്നെയാണ് നമ്മളുടെ സ്റ്റാർ ടീമേ: ബിനീഷ് ബാസ്റ്റിൻ

ടാപ്പിംഗ് നടത്തുകയായിരുന്ന ഭാസ്കരനെ പുഴയിൽ നിന്ന് കയറി വന്ന കൊമ്പൻ ആക്രമിക്കുകയായിരുന്നു. മുതുകിൽ തുമ്പിക്കൈ /കൊണ്ട് അടിയേറ്റ ഇയാൾ തെറിച്ചുവീണു. സമീപത്ത് വീണുകിടന്ന മരത്തിൻ്റെ ഇടയിൽ കിടന്ന ഭാസ്കരനെ ആന വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സമീപത്തെ തൊഴിലാളികൾ ഒച്ചയുണ്ടാക്കിയതോടെയാണ് ആന മാറിപ്പോയത്. മറ്റു തൊഴിലാളികൾ ചേർന്നാണ് ഭാസ്കരനെ ആശുപത്രിയിൽ എത്തിച്ചത്.

Also Read: പറമ്പിക്കുളം- ആളിയാര്‍ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലപ്പിള്ളിയിലെ കുണ്ടായി തോട്ടത്തിൽ 25 ഓളം ആനകളാണ് ഏതാനും ദിവസങ്ങളായി നിലയുറപ്പിച്ചിട്ടുള്ളത്. കാട്ടാന ശല്യം രൂക്ഷമായ തോട്ടങ്ങളിൽ തൊഴിലാളികൾ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. രണ്ട് ദിവസം മുൻപ് എച്ചിപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്കേറ്റിരുന്നു. വലിയകുളം, പിള്ളത്തോട്, എച്ചിപ്പാറ, ചൊക്കന, എലിക്കോട് പ്രദേശത്തും കാട്ടാന ശല്യം തുടരുകയാണെന്നും വനപാലകർ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News