വാൽപ്പാറയിൽ കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു

കേരള തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 52 വയസ്സുള്ള രവിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ ആയിരുന്നു സംഭവം.

ALSO READ:‘രണ്ട് എ പ്ലസ് മാത്രം, എങ്കിലും പൊരിവെയിലത്ത് മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്ന മകനെ, നിന്റെ നെറുകയിൽ ഒരുമ്മ; കുറിപ്പ് വൈറൽ

വാൽപ്പാറയിൽ എത്തി തേൻ വിറ്റതിനുശേഷം തിരികെ സുഹൃത്തുമൊത്ത് കോളനിയിലേക്ക് മടങ്ങുകയായിരുന്നു രവി. ബൈക്കിൽ വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട രവി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാട്ടാനയുടെ ചവിട്ടേറ്റ രവി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വാൽപ്പാറ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

ALSO READ:നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News