‘അജീഷിന്റെ കുടുംബത്തിന്‌ കർണാടകയുടെ ധനസഹായം’, ലഭിക്കുക കാട്ടാന അക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന അതേ തുക

ബേലൂർ മഖ്ന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകാനൊരുങ്ങി കർണാടക. സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതായി കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ കധ്രെ അറിയിച്ചു. കർണാടകയിൽ കാട്ടാന അക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന അതേ തുകയായിരിക്കും നൽകുക എന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ALSO READ: ‘മോദിയുടെ തെറ്റായ നയങ്ങൾ മൂലം ഇന്ത്യയ്ക്ക് നഷ്ടം 28 ലക്ഷം കോടി’, 10 വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല: പി ചിദംബരം

15ലക്ഷം രൂപയാണ് അജീഷിന് കർണാടക നൽകുക. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച്‌ കേരള വനാതിർത്തിയിൽ തുറന്നുവിട്ട ബേലൂർ മഖ്നയാണ്‌ അജീഷിനെ കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News