വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു

Elephant Attack

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധിക മരിച്ചു. മുത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്. തീറ്റ തേടിപ്പോയ കാലികളെ തിരിച്ചിറക്കാനാണ് സരോജിനി വനത്തിലേക്കു കടന്നത്. ജനവാസ മേഖലയിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്തായിരുന്നു അപകടം. പതിനൊന്നു മണിയോടെയാണ് സംഭവം. പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈകൊണ്ട് വയോധികയെ അടിച്ചു വീഴ്ത്തുകയായിരുന്നു.

നിലമ്പൂരിലെ മലയോര മേഖലയിൽ മനുഷ്യരുടെ ജീവിതം ഭീതിയുടെയും ദുരിതങ്ങളുടെയും നിഴലിലാണ്. കാട്ടാനയുടെ ശല്യവും ആക്രമണവും പതിവാണ്. പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ നഷ്ടമാവുന്ന രണ്ടാമത്തെ ജീവനാണിത്.

Also Read: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചുകൊണ്ട് പ്രവേശനം; ദേവസ്വം ബോർഡിന് നിവേദനം നൽകുമെന്ന് ഗുരുധർമ്മ പ്രചാരണ സഭ

മഞ്ചേരി മെഡിക്കൽ കോളേജിൽ മരണപ്പെട്ട സരോജിനിയുടെ പോസ്റ്റ്മോർട്ടം നടക്കും. ജനങ്ങളുടെ ജീവന് സുരക്ഷയേകുമെന്നും ഫെസിംഗിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി പറഞ്ഞു.

പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ തന്നെ ആരംഭിക്കും. മരണപ്പെട്ട വയോധികയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ നൽകും. ഡ്രെഞ്ചിങ്ങിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും എന്നും സബ് കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News