വയനാട്ടിൽ വീടിന് നേരെ വീണ്ടും കാട്ടാന ആക്രമണം

വയനാട്‌ പനവല്ലിയിൽ വീടിന്‌ നേരെ കാട്ടാനയുടെ ആക്രമണം. പാലക്കൽ രാജുവിൻ്റെ വീടിന്‌ മുന്നിൽ അര മണിക്കൂറോളം ആന ഭീതി പടർത്തി. ഇന്ന് പുലർച്ചയാണ്‌ സംഭവം. വീടിന്റെ ജനൽ ചില്ലുകൾ ആന തകർത്തു. രാവിലെ നാല് മണിയോടെ വീടിന്റെ മുറ്റത്തെത്തിയ ആന ജനൽ ചില്ലുകൾ കൊമ്പുകൊണ്ട്‌ തകർത്തു.മുൻ വശത്തെ മുറിയിൽ ഉറങ്ങുകയിരുന്നു രാജു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Also Read: പൗരത്വസംരക്ഷണ റാലിക്കൊരുങ്ങി കോഴിക്കോട്; വൈകിട്ട് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ശാരീരിക ബുദ്ധിമുട്ടുള്ള രാജു ഉണർന്നു ലൈറ്റ് ഇട്ടപ്പോൾ ആന പതിയെ പിന്മാറുകയായിരുന്നു. മുറ്റത്തെ ആട്ടിൻകൂട് തട്ടി നീക്കുകയും പറമ്പിലെ വാഴപറിച്ച് മുറ്റത്തിട്ട് തിന്നുകയും ചെയ്തിട്ടുണ്ട്‌. മുൻപും പ്രദേശത്ത്‌ വീടുകൾക്ക്‌ നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്‌. വീട്ടുമുറ്റത്തു കൂടി നിരന്തരമുള്ള ആനയുടെ വരവിൽ ആശങ്കയിലാണ്‌ നാട്ടുകാർ. വനമേഖലയിൽ കാര്യക്ഷമമയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Also Read: പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News