വയനാട്ടില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

ആടിനെ മേയ്ക്കുന്നതിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. വയനാട്‌ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സോമനാണ്(58) മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ കോളനിക്ക് സമീപം വനമേഖലയില്‍ വെച്ചാണ് സംഭവം.

ALSO READ: മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

ആനയുടെ ചവിട്ടേറ്റ സോമന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് വനപാലകരും, തിരുനെല്ലി പോലീസും സ്ഥലത്തെത്തി തുടര്‍നപടികള്‍ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ശാന്ത. മക്കള്‍: നികേഷ്, ബാബു, നിഷ.

ALSO READ: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News