തൃശൂരിൽ റോഡ് മുറിച്ച് കടന്ന് കാട്ടാന; വീഡിയോ

തൃശൂർ വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ കാട്ടാന റോഡ് മുറിച്ചുകിടക്കുന്ന ദൃശ്യം പുറത്ത്. വാഴക്കോട് റ്റാറ്റാ മോട്ടോസിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന ഇറങ്ങിയത്. റോഡ് മുറിച്ചു കടന്ന ആന സമീപത്തുള്ള ദീപാ നിലയത്തിൽ സുകുമാരൻ എന്നയാളുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഒരു മണിക്കൂറോളം വീട്ടുവളപ്പിൽ നിലയുറപ്പിച്ചു. സുകുമാരന്റെ വീട്ടുവളപ്പിലെ തെങ്ങും വാഴയും നശിപ്പിച്ചിട്ടുണ്ട്.

Also Read: ഒരു ഐ ഫോണ്‍ വാങ്ങുന്നതാണോ നിങ്ങളുടെ നടക്കാത്ത സ്വപ്നം? നിരാശപ്പെടേണ്ട, ഇതാ വരുന്നു കുറഞ്ഞ ബജറ്റില്‍ നിങ്ങളേയും കാത്ത് ഒരു ഐ ഫോണ്‍

പിന്നീട് വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ഹുസൈനാറിന്റെ നേതൃത്വത്തിൽ പൊലീസും വനപാലകരും ചേർന്ന് പടക്കം പൊട്ടിച്ച് ആനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്തി. ടാറ്റാ മോട്ടോഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ആണ് ആനയെ ആദ്യം കണ്ടതും ദൃശ്യം മൊബൈലിൽ പകർത്തിയതും.

Also Read: ‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News