പത്തനാപുരത്ത് കാട്ടാന ചരിഞ്ഞ സംഭവം; വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലം പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.കണ്ടെത്തൽ വിദ്ഗതരായ നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോർട്ടത്തില്‍ പ്രതികളെ കുറിച്ച് വനം വകുപ്പിന് സൂചന ലഭിച്ചു.വൈദ്യുതി കടത്തി വിട്ടതിന്‍റെ തെളിവുകൾ വനം വകുപ്പ് ശേഖരിച്ചു.കടശ്ശേരിയിലെ സ്വകാര്യ റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

അതേസമയം, വൈദ്യുതാഘാതം മേറ്റാകാം ആന ചരിഞ്ഞതെന്ന് വനംവകുപ്പിന് നേരത്തെ സംശയം ഉണ്ടായിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരായ നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് തന്നെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് വൈകിട്ട് വനം വകുപ്പിന് ലഭിക്കും. പ്രതികളെ കുറിച്ച് വനം വകുപ്പിന് സൂചന ലഭിച്ചു. കടശ്ശേരിയിലെ സ്വകാര്യ റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കടശ്ശേരി സുരേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News