ജഡത്തിനു രണ്ടു ദിവസത്തിന് മേൽ പഴക്കം; പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനാപുരം ചിതൽവെട്ടി കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞതെന്നാണ് സംശയം. പിറവന്തുർ പഞ്ചായത്തിൽ കടശ്ശേരി ഒന്നാം വാർഡിൽ കെ ഫ് ഡി സി യുടെ 2018 യൂക്കാലി കോപ്പിസ് പ്ലാൻറ്റേഷനിൽ 25 വയസിനു മേൽ പ്രായമുള്ള കൊമ്പനാനയാണ് ചരിഞ്ഞത്.ജഡത്തിനു രണ്ടു ദിവസത്തിന് മേൽ പഴക്കമുണ്ട്.

ALSO READ: കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ

പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം മറവ് ചെയ്തു. സി സി എഫ് കമലാ ഹാർ, ഡി എഫ് ഒ ഹരിശങ്കർ,ആർ ഒ ബാബുരാജ്, ഡി പി ഐ ആർ ഒ ഗിരി എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ.

ALSO READ: തെന്മലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News