എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. ഇന്നു രാവിലെയാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത് പ്രദേശവാസികൾ കാണുന്നത്.
Also Read; ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ
അതിശക്തമായ മഴയായിരുന്നു കഴിഞ്ഞ രാത്രി മുതൽ കോതമംഗലത് പെയ്തുകൊണ്ടിരുന്നത്. കുട്ടമ്പുഴയറിനോട് ചേർന്നു വനപ്രദേശമാണ്. അവിടെ നിന്നും ആന മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. പ്രദേശത്ത് ശക്തമായ മഴയും കുത്തൊഴുക്കുണ്ടായിരുന്നു.
പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ രക്ഷപെടുത്താൻ ശ്രമിച്ചുവെങ്കിലും ഉച്ചയോടുകൂടി ആന ചരിഞ്ഞു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനോടുവിൽ ആനയെ ജെസിബി ഉപയോഗിച്ച് കരയ്ക്കെത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here