കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു

കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. മുട്ടത്ത്പാറ സ്വദേശി ബിജുവിന്റെ പറമ്പിലുള്ള കിണറ്റിലാണ് കുട്ടിക്കൊമ്പൻ വീണത്. ആനയെ രക്ഷിക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കോതമംഗലം മുട്ടത്ത് പാറയിലുള്ള സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഏഴ് വയസ്സുള്ള കാട്ടു കൊമ്പൻ വീണത്. ആന കിണറ്റിൽ വീണതറിഞ്ഞ് നാട്ടുകാർ ഉടൻ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Also Read: ‘ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ആർഎസ്എസിന്റെ നിർദേശപ്രകാരം’; ആര്‍എസ്എസ് നടത്തുന്ന മാസ്റ്റര്‍ പ്ലാന്‍ വെളിപ്പെടുത്തി ബിജെപി നേതാവ്

ആനയെ മയക്കു വെടിവെച്ച് പ്രദേശത്തുനിന്ന് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ വന്യജീവി ആക്രമണങ്ങളിൽ നിന്ന് ശാശ്വതമായ പരിഹാരം വേണം എന്നാണ് പ്രദേശവാസികൾ പറയുന്നത്. വനം വകുപ്പ് ജീവനക്കാരുടെ കൂടെ പ്രദേശത്തെ ക്രമസമാധാനം നിലനിർത്താൻ പോലീസും സ്ഥലത്തുണ്ട്. ആനയെ കാണാൻ പ്രദേശത്ത് ജനങ്ങൾ എത്തുന്നത് അപകടം സ്വയം ക്ഷണിച്ചു വരുത്തുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News