മണിക്കൂറുകൾ നീണ്ട രക്ഷാശ്രമം വിഫലം; തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കരയ്ക്ക് കയറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആന ചെരിഞ്ഞത്. കുരിക്കാശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലർച്ചെ ഒരുമണിയോടെ ആന വീണത്. ആനയുടെ അലർച്ചകേട്ടുണർന്ന വീട്ടുകാർ ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് ആന കിണറ്റിൽ വീണതായി കണ്ടത്. ഉടൻതന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.

ALSO READ:യുഎസിലെ അരിസോണയിൽ ഉണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മരണം

മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ മണ്ണിടിച്ച് ആനയെ കരയ്ക്ക് കയറ്റാൻ ശ്രമം തുടരുന്നതിനിടെയാണ് ആന ചെരിഞ്ഞത്. ആനയ്ക്ക് നിന്ന് തിരിയാനുള്ള വ്യാസം കിണറ്റിൽ ഉണ്ടായിരുന്നില്ല. വീഴ്ചയുടെ ആഘാതവും രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളും ആനയുടെ സ്ഥിതി മോശമാക്കി. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കാട്ടുകൊമ്പൻ ചെരിഞ്ഞത്. പതിവായി ആന ശല്യമുള്ള ജനവാസ മേഖലയാണിത്.

ALSO READ: അൽഫോൺസ് പുത്രൻ തിരിച്ചു വരുമോ? എന്തുകൊണ്ട് സിനിമാ ജീവിതം അവസാനിപ്പിച്ചു? തുറന്നു പറഞ്ഞ് പ്രിയ സുഹൃത്ത് സിജു വിത്സൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News