തൃശ്ശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തി. കാരികുളം പ്രദേശത്താണ് ജനവാസ മേഖലയ്ക്ക് 200 മീറ്ററോളം അടുത്ത് വരെ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ എത്തിയത്. പാലപ്പള്ളി മേഖലയിലെ റബ്ബർ തോട്ടത്തിൽ കുറച്ചുനാളായി കുട്ടിയാനകൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് പതിവായിരുന്നു. 30 ലധികം ആനകൾ ആനക്കൂട്ടത്തിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും സൈറൺ മുഴക്കിയും ആനകളെ ജനവാസ മേഖലയിൽ നിന്നും അകറ്റിയിട്ടുണ്ട്. ആനകളെ കാടു കയറ്റാനുള്ള ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടരുന്നുണ്ട്.
ഇടുക്കിയിലും തൃശ്ശൂരിലും ജനവാസമേഖലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഇത്തരം സംഭവം. വന്യജീവി ആക്രമണത്തിൽ സമഗ്ര അന്വേഷണം നടത്തി ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here