കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി. ടൗണിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത്. ഉളിക്കൽ ടൗണിലെ കടകൾ അടച്ചിടാൻ നിർദ്ദേശം നൽകി. വയത്തൂർ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉളിക്കൽ-മാട്ടറ, ഉളിക്കൽ-വള്ളിത്തോട് റോഡുകൾ അടച്ചു.

Also read:ഇനിമുതൽ വാട്സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാം; ‘സീക്രട്ട് കോഡ്’എന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്

ആനയെ ടൗണിൽ നിന്നും മാറ്റാനുള്ള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടം എന്ന നിലയിൽ സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാൻ ശ്രമം പരാജയപ്പെട്ടു. ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കുകയാണ്. രാത്രിയോടെ ആനയെ കാട്ടിലേക്ക് തുരത്താനാണ് വനം വകുപ്പിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News