കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം വിജയകരം. കാട്ടാനയെ വനാതിര്‍ത്തിയിലെത്തിച്ചു. 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ കാലാങ്കി വനമേഖലയിലെത്തിച്ചത്. ആന ഉള്‍വനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂര്‍ ഡി എഫ് ഒ അറിയിച്ചു.
കാടിറങ്ങിയ കാട്ടാന പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയിരുന്നു. ആനയിറങ്ങിയതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരണ്ടോടുമോ എന്ന ആശങ്കയില്‍ ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു.
READ ALSO:വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
ആനയെ കണ്ട് പേടിച്ചോടിയ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആനയെ ഓടിക്കാന്‍ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ഇറങ്ങി എന്തെങ്കിലും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല.
READ ALSO:ദേശീയ പാതയില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രികന്‍ ബസ്സിടിച്ച് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here