തൃശ്ശൂരിൽ റോഡിലിറങ്ങി ഒറ്റയാൻ; വാഹന ഗതാഗതം തടസപ്പെട്ടു

തൃശൂർ അതിരപ്പിള്ളിയിൽ റോഡിലിറങ്ങിയ ഒറ്റയാൻ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചിക്ളായി ഭാഗത്താണ് കൊമ്പൻ റോഡിലിറങ്ങിയത്. ഒറ്റയാൻ റോഡിൽ തന്നെ നിലയുറപ്പിച്ചതോടെ അര മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങളും, സർവ്വീസ് ബസ്സുകളും, വിനോദ സഞ്ചാരികളുടെ വാഹനങ്ങളും വഴിയിൽ കുടുങ്ങി.

Also Read: സോളാർ വിഷയം; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ

ആളുകൾ ശബ്ദമുണ്ടാക്കിയതോടെ ഒറ്റയാൻ പിന്നീട് റോഡിൽ നിന്നും വനത്തിലേക്കു കയറിപ്പോകുകയായിരുന്നു. തുമ്പൂർമുഴി മുതൽ ചിക്ലായി വരെയുള്ള മേഖലയിൽ കാട്ടനകൾ റോഡ് മുറിഞ്ഞ് കടക്കുന്നത് പതിവാണ്. അതിനാൽ സഞ്ചാരികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Also Read: പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News