പടയപ്പയെ തുരത്താൻ ഡിഎഫ്ഒയ്ക്ക് നിർദേശം; ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡിഎഫ്ഒക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടരും. ആനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട് . നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

Also read:പേരാമ്പ്ര അനു കൊലപാതകം; പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും

തുടർച്ചയായി ജനവാസമേഖലയിലേക്കിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ നിർദേശം വരുന്നത്. ആന കടകളും വാഹനങ്ങളും തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News