പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കല്ലടിക്കോട് മൂന്നെക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങി വിളകൾ നശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് കല്ലടിക്കോട് മൂന്നേക്കർ തുടിക്കോട് കോളനിക്ക് സമീപത്ത് ഒറ്റയാൻ ഇറങ്ങിയത്. കോളനിയിലെ വീടുകൾക്ക് മുന്നിൽ വരെ ആന എത്തി. കാട്ടാന ഇറങ്ങിയ വിവരം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി സംഘമെത്തി ആനയെ കാട് കയറ്റി.

Also Read: എഎപി എംപി സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന തെങ്ങും കവുങ്ങും വാഴയും ഉൾപ്പെടെ വ്യാപകമായ കൃഷിനാശം ഉണ്ടാക്കുന്നുണ്ട്. ഇനി മനുഷ്യനെ കൂടി ആക്രമിക്കുമോ എന്ന ഭയത്തിലാണ് തങ്ങളെന്നും ആന ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read: ഇടിമിന്നൽ ജാഗ്രതാ നിർദേശം; വരും ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News