പാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു

പാലക്കാട് കല്ലടിക്കോട് പാങ്ങിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പാങ്ങ് പ്രദീപിന്റെ കാർ ആണ് കാട്ടാന തകർത്തത്. രാത്രി 12.30 യോടെയായിരിന്നു സംഭവം. കാറിന്റെ രണ്ടു ഡോറും പുറക് വശവും തകർന്നു. വലിയ ശബ്‌ദം കേട്ട് എഴുന്നേറ്റപോഴാണ് ആന കാർ തകർക്കുന്നത് വീട്ടുകാർ കണ്ടത്.

Also Read: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം; അസമിൽ ദുരിതത്തിലായത് 26 ലക്ഷത്തോളം ജനങ്ങൾ

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന ഇറങ്ങി പോയി. പാങ്ങ് മുന്നേക്കർ ഭാഗത്ത് ജനവാസ മേഖലയിൽ കാട്ടാനകൾ ഒറ്റക്കും കൂട്ടമായും ഇറങ്ങുന്നത് തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ‘ശനിയാഴ്ച്ച രാത്രിയും ഒരു തോട്ടത്തിലെ 10 ഓളം തേങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു.

Also Read: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News