പാലക്കാട് അട്ടപ്പാടിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. അട്ടപ്പാടി വട്ടലക്കിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ജെസിബി ഉപയോഗിച്ച് ചാലുകീറി പുറത്തെക്കെത്തിച്ച കൊമ്പന്‍ പിന്നീട് കാടുകയറി.
READ ALSO:അണമുറിയാത്ത ജനപ്രവാഹമായി നവകേരള സദസിന്റെ സമാപന വേദി
ജനവാസമേഖലയില്‍ ഇറങ്ങിയ ശേഷം തിരികെ കാടുകയറുന്നതിനിടെയാണ് കൂട്ടം തെറ്റിയ കൊമ്പന്‍ വഴി തെറ്റി കിണറ്റില്‍ വീണത്. കൊമ്പന്റെ ചിന്നംവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് വനം വകുപ്പെത്തിയെങ്കിലും ആഴമുളള കിണറ്റില്‍ നിന്ന് ആനയെ പുറത്തെത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു.
പിന്നീട് ജെസിബി എത്തിച്ച് കിണറ്റില്‍ നിന്ന് ചാല് കീറിയാണ് ആനക്ക് കയറി വരാനുളള വഴിയൊരുക്കിയത്. അഗളി ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ നേരം കിണറ്റില്‍ കിടന്നെങ്കിലും കാട്ടാനക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കരക്കെത്തിയ ആന പിന്നീട് തമിഴ്നാട് വനമേഖലയിലേക്ക് പ്രവേശിച്ചു.
READ ALSO:വിവാഹ പിറ്റേന്നു മുതല്‍ ഭാര്യയ്ക്ക് മര്‍ദനം; യൂട്യൂബിലെ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ കേസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here