കാട്ടാനയുടെ ചവിട്ടിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ വൈറൽ

മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലപ്പുഴ കണ്ണോത്തുമല സ്വദേശിയും ഖത്തറിൽ ഐടി എഞ്ചിനീയറുമായ സവാദ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കാനനപാതയിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ടാണ് സവാദ് ഈ വീഡിയോ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുത്തങ്ങ ബന്ദിപ്പൂർ പാതയിൽ ആനയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച വിനോദ സഞ്ചാരികൾക്ക് നേരെ ആന ആക്രമിക്കാൻ വരുന്നതാണ് വീഡിയോയിലുള്ളത്. മറ്റൊരു ലോറി അതുവഴി വന്നതോടെ ആനയുടെ ശ്രദ്ധ തിരിഞ്ഞതിനാലാണ് ഇരുവരും വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതെന്ന് സവാദ് പറയുന്നു.

ALSO READ: ‘ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നത് ‘: ബിനോയ് വിശ്വം എം പി

വാഹനത്തിന്റെ നമ്പർ കണ്ടതനുസരിച്ച് ഇവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സംശയിക്കുന്നതായും ,അപകട സാധ്യതയുള്ളതിനാൽ തങ്ങളടക്കം അവിടെയുണ്ടായിരുന്ന മറ്റുള്ള വാഹനങ്ങളിൽ ഉള്ളവർ പെട്ടന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും സവാദ് പറഞ്ഞു.

ALSO READ: പെരുവിരലിനെക്കാള്‍ ചെറുത്, ചര്‍മത്തില്‍ കൊടിയവിഷം; രാജ്യാന്തരവിപണയില്‍ വമ്പന്‍ വിലയുള്ള ‘ജീവി’യെ കടത്താന്‍ ശ്രമം, യുവതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News