കനത്ത മഴ; ഗൂഡല്ലൂരിൽ മലവെള്ളപ്പാച്ചിലിൽ ആന ഒലിച്ചുപോയി

നീലഗിരി ഗൂഡല്ലൂരിൽ കനത്ത മഴയ്ക്കിടെ ധർമഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം കരയിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തി ഭാഗങ്ങളിലെ സ്ഥിരമായി ആനകൾ വെള്ള കുടിക്കാനും ഭക്ഷണം കഴിക്കാനും എത്തുന്ന ആനത്താരയുള്ള ഭാഗത്താണ് വെള്ളം കയറിയത്. 15 ഓളം ആനകൾ വനത്തിലേക്ക് കയറി പോകുമ്പോൾ മുന്നിലുണ്ടായിരുന്ന ആനയാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട ആന പരിക്കുകളില്ലാതെ കാടു കയറിപ്പോയി.

Also Read: മോദി ഗ്യാരന്റിയിൽ മുങ്ങാത്ത വല്ല സ്ഥലവും ഇനി ബാക്കിയുണ്ടോ? കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത പ്രഗതി മൈതാനിലെ ടണൽ പൂർണ്ണമായും വെള്ളത്തിൽ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News