തൃശ്ശൂരിൽ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കാട്ടു കൊമ്പൻ, ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നാളെ എത്തും

തൃശ്ശൂർ അതിരപ്പിള്ളി ഏഴാറ്റുമുഖം ഭാഗത്ത് മസ്തകത്തിൽ പരിക്കേറ്റ്  വ്രണത്തിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ ചികിൽസിക്കും. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടിയായിരിക്കും ചികിൽസ ആരംഭിക്കുക. ആനയെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയും  20 അംഗ  സംഘവും  നാളെ അതിരപ്പിള്ളിയിലെത്തും. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കി.

അതിരപ്പിള്ളി- വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയക്ക് ചികിത്സ ചുമതലകൾ നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ അരുണും 20 അംഗ സംഘവും നാളെ അതിരപ്പള്ളിയിൽ എത്തുന്നത്.

ALSO READ: മരണപ്പെട്ട ഒരു പദ്ധതി ജീവന്‍ വയ്പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാമെങ്കില്‍ ജീവന്‍ വയ്പ്പിച്ച പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും അറിയാം: മന്ത്രി മുഹമ്മദ് റിയാസ്

ആനയെ പിടികൂടുന്നതിനായി  വിക്രം,  സുരേന്ദ്രൻ എന്നീ  കുങ്കിയാനകളേയും നാളെ അതിരപ്പിള്ളിയിൽ എത്തിക്കും.  ആനയെ മയക്കുവെടിവെച്ച്  കുങ്കിയാനകളുടെ  സഹായത്തോടെ പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം.

ചികിത്സ ആരംഭിക്കുന്നതിന് മുന്നോടിയായി വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ്, ബിനോയ്, മിഥുൻ  എന്നിവരുടെ നേതൃത്വത്തിൽ കാലടി രണ്ടാം ബ്ലോക്ക് പ്ലാൻ്റേഷൻ പ്രദേശത്ത് ഉള്ള  ആനയെ നിരീക്ഷിച്ചു വരികയാണ്. തൃശ്ശൂർ – എറണാകുളം  ജില്ലാ അതിർത്തി  പ്രദേശമായതിനാൽ വാഴച്ചാൽ , ചാലക്കുടി , മലയാറ്റൂർ ഡിഎഫ്ഒമാരുടെ നേതൃത്വത്തിലാണ്  നടപടികൾ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News