ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക് സമീപം നാശം വിതച്ചു. ഇപ്പോഴും കാട്ടാനക്കൂട്ടം മേഖലയില്‍ തുടരുകയാണ്. രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാട്ടാനകള്‍ എത്തി.

ALSO READ:കനത്ത മഴ; കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

മേഖലയില്‍ വൈദ്യുതിബന്ധം ഇല്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതിനാല്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങി ആനയെ ഓടിക്കുന്നതിനും സാധിക്കുന്നില്ല. കാട്ടാനക്കൂട്ടം വ്യാപകമായി ഏലം, കുരുമുളക്, പച്ചക്കറി കൃഷികള്‍ നശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

ALSO READ:ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News