അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം; ആംബുലൻസിന് നേരെ പാഞ്ഞടുത്തു

അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തു. അതിരപ്പിള്ളി മലയ്ക്കപ്പാറ റോഡിൽ വാച്ച് മരം കോളനിക്ക് സമീപമാണ് സംഭവമുണ്ടായത്. ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കിയതിനാൽ ആനകൾ വാഹനം അക്രമിക്കാതെ തിരിച്ചു പോയി.

ALSO READ: പൗരാവകാശ ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം; മാർട്ടിൻ ലൂഥർ കിംഗിന്റെ രക്തസാക്ഷിത്വത്തിന് 56 ആണ്ട്

മൂന്നു കുട്ടിയാനകൾ ഉൾപ്പെടെ നാല് ആനകളാണ് ആംബുലൻസിന് നേരെ ഓടിയടുത്തത്. രണ്ടാഴ്ച മുമ്പ് ഈ ഭാഗത്ത് വെച്ചാണ് ആദിവാസി സ്ത്രീ വത്സയെ കാട്ടാന ആക്രമിച്ചു കൊന്നത്. കുറച്ചു നാളായി ഈ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.

ALSO READ: തിയേറ്ററിൽ വീണ്ടും തരംഗം തീർക്കാൻ തമിഴകത്ത് നിന്ന് ഒരു റീ റിലീസ് കൂടി; ഗില്ലിയുമായി ദളപതിയുടെ റീ എൻട്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News