തൃശൂരിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി; ഇത് രണ്ടാം തവണ

തൃശൂര്‍ ചേലക്കരയില്‍ വീണ്ടും കാട്ടാന ഇറങ്ങി. തോട്ടേക്കോട് ജനവാസ മേഖലയിലാണ് കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ യൂസഫ് എന്നയാള്‍ ആനയെ നേരിട്ട് കണ്ടതായും പറഞ്ഞു.

ALSO READ ;വിമാനത്താവളങ്ങളില്‍ ഇനി വാര്‍ റൂമുകളും; 24 മണിക്കൂറും സിഐഎസ്എഫിന്റെ സുരക്ഷയും

പറയംചിറ സ്രാമ്പിക്കല്‍ കുന്നില്‍ ഷെരീഫ്, ഇബ്രാഹിം എന്നിവരുടെ നൂറോളം വാഴകളും അബ്ദുറഹ്മാന്‍ എന്നയാളുടെ പുരയിടത്തിലെ തെങ്ങും ആന നശിപ്പിച്ചു. ഒന്നിലധികം ആനകളാണ് കൃഷി നശിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു മാസം മുന്‍പും ഈ പ്രദേശത്ത് ആനയിറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News